തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 1 മുതല്‍ 22 വരെ നടത്തും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയപ്രകാരം മാര്‍ച്ചില്‍ നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു പകരം മുഴുവന്‍ സ്കൂളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്നും തീരുമാനിച്ചു.
ക്യുഐപി യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് അധ്യക്ഷനായി. യോഗത്തില്‍ ഡിപിഐ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി കെ സുധീര്‍ ബാബു, എസ്സിഇആര്ടി ഡയറക്ടര്‍ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണന്, എന്‍ ശ്രീകുമാര്‍, ഹരിഗോവിന്ദന്, എം തമീമുദ്ദീന്‍, എ കെ സെയ്നുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.