തിരുവനന്തപുരം: മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ ഇടക്കാല വിധി ഇന്ന്. കേസിന്റെ തുടരന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി വേണമോയെന്ന് കാര്യത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വ്യക്തത വരുത്തുക. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെഎം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി മുന്നിലുള്ളത്.
ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമാണ് കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം. ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്.
ഇതോടെ കോടതിയില്‍, ബാര്‍ കോഴക്കേസില്‍ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാര്‍ കേസില്‍ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേര്‍ന്നവര്‍ വാദിച്ചത്. ഇതിനാണ് ഇന്ന് ഇടക്കാല ഉത്തരവിലൂടെ വിജിലന്‍സ് കോടതി വ്യക്തത വരുത്താന്‍ പോകുന്നത്. തീരുമാനം എന്തായാലും മേല്‍ക്കോടതികളിലെ നിയമപോരാട്ടത്തിനായിരിക്കും ഇന്നത്തെ ഉത്തരവ് വഴിതുറക്കുക.