തൃശൂര്‍: പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്കുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കേന്ദ്രസഹായ തുകയും മാനദണ്ഡങ്ങളും പരിഷ്കരിക്കണമെന്നും ഇക്കാര്യത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കടല്‍ക്ഷോഭത്തെ പ്രകൃതി ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നില്ല. ഈ നിലപാട് ശരിയല്ല. കടല്‍ക്ഷോഭത്തെയും അതെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളേയും പ്രകൃതി ദുരന്തമായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഇതിന് ചട്ടങ്ങളില്‍ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.
വീടു തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കുന്പോള് 95,000 രൂപ മാത്രമാണ് കേന്ദ്ര സഹായമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.