തിരുവനന്തപുരം: ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.ഇന്നലെ രാത്രി 8 മണിയോടെ ആനയറ പമ്പ് ഹൗസിലാണ് സംഭവം. പരാതിയുമായി പേട്ട സ്റ്റേഷനിലെത്തിയ ഇരുകൂട്ടരും പൊലീസ് സാന്നിദ്ധ്യത്തില്‍ തമ്മിലടിച്ചു. ഇരു സംഘങ്ങളെയും അനുനയിപ്പിക്കാന്‍ പൊലീസ് ഇടപെട്ടെങ്കിലും കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ മിനിട്ടുകള്‍ക്കുള്ളില്‍ സാഹചര്യം വഷളായി.
ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നാലെ ബി.ജെ.പി പ്രവര്ത്തകരുമാണ്പരാതിയുമായി സ്റ്റേഷനിലെത്തിയത്. മുഖാമുഖം കണ്ടതോടെ ഇരുകൂട്ടരും സ്റ്റേഷനുമുന്നില്‍ വച്ച് നടുറോഡില്‍ ഏറ്റുമുട്ടി. ഉടന്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ പ്രവര്‍ത്തകരെ പിരിച്ചുവിടുകയും ഇരുവിഭാഗങ്ങളിലുമുള്ള ചിലരെ സ്റ്റേഷനുള്ളിലേക്ക് കയറുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനായി ഇരു പാര്‍ട്ടി നേതാക്കളും സ്റ്റേഷനില്‍ വന്നു. പൊലീസുമായി സംസാരിക്കുന്നതിനിടെ ചര്‍ച്ചക്കെത്തിയ നേതാക്കളെ എതിര് ചേരിയിലെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ സ്ഥിതി വീണ്ടും വഷളായി. എആര്‍ ക്യാമ്പില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് സ്ഥിഗതികള്‍ നിയന്ത്രിച്ചത്. സ്റ്റേഷന് പരിസരത്ത് രാത്രിവൈകിയും സംഘര്‍ഷസാദ്ധ്യത തുടര്‍ന്നു.