തിരുവനന്തപുരം: പ്രളയാനന്തരം തകര്‍ന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള കേന്ദ്ര സഹായം തേടിയുള്ള പദ്ധതി സമഗ്രശിക്ഷാ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിക്കും.
ഈ മാസം 18 നാണ് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. വിശദ്ധപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷമായിരിക്കുമിതെന്നും എസ്എസ്എ ഡയറക്ടര്‍ ഡോ. എ പി കുട്ടിക്കൃഷ്ണന് അറിയിച്ചു . നേരത്തെ എസ്എസ്എ ഡയറക്ടര്‍ എ പി കുട്ടിക്കൃഷ്ണന് എംഎച്ച്ആര്‍ഡി അധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രളയാനന്തര സഹായ ആവശ്യം അഭ്യര്‍ഥിച്ചിരുന്നു.