മാങ്ങാട്: എംബി ബാലകൃഷ്ണന് രക്തസാക്ഷി അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ വരുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. മൈലാട്ടി ഞെക്ലിയിലെ രാഘവന് (45), നസീര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ ആര്യയടുക്കത്താണ് സംഭവം.ബൈക്കില്‍ വരുമ്പോള്‍ കോണ്‍ഗ്രസുകാരായ പ്രജീഷ്, വിനോദ്, വിജേഷ് എന്നിവരുടെ നേതൃത്തില്‍ ബിയര്‍ കുപ്പി എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. സിഐ വി കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലീസ് എത്തുമ്പോഴക്കും അക്രമികള്‍ രക്ഷപ്പെട്ടു. രാഘന്റെ തലക്കും നസീറിന് കൈക്കുമാണ് പരിക്ക്. അക്രമത്തില്‍ സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പരിക്കേറ്റ ഇരുവരെയും ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.