കാസര്‍ഗോഡ്: കേന്ദ്ര സര്‍വ്വകലാശാലയില്‍ വര്‍ധിച്ചു വരുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ പെരിയയില്‍ പ്രതിഷേധ സായാഹ്നം തീര്‍ക്കും.ചൊവ്വാഴ്ച വൈകിട്ട് 4.30 ന് സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കെ പനയാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
അഭിപ്രായ പ്രകടനത്തിനും വിദ്യാഭ്യാസ സ്വാതന്ത്രത്തിനും നേരെയുള്ള സംഘപരിവാറിന്റെ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധപരിപാടിയില്‍ ജില്ലാ സെക്രട്ടറി രവീന്ദ്രന് കൊടക്കാട്, കെ വി സജീവന്, വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഡോ. പൂമണി പുതിയറക്കല്‍ എന്നിവര്‍ സംസാരിക്കും. പ്രതിഷേധ സായാഹ്നം വന്‍ വിജയമാക്കണമെന്ന് ഏരിയാപ്രസിഡന്റ് എ ബിനുവും സെക്രട്ടറി കെ എം സുധാകരനും അഭ്യര്‍ഥിച്ചു.