തിരുവനന്തപുരം: സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര പരീക്ഷാ നടത്തിപ്പ് സമഗ്രമായി പരിഷ്കരിക്കാനും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സമയബന്ധിതവും ഏകീകൃതവുമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ വിളിച്ച സിന്‍ഡിക്കറ്റ് അംഗങ്ങളുടെ യോഗം തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ചേമ്പറില്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലയെ മികവിന്റെ കേന്ദ്രങ്ങളാക്കി ദേശീയ റാങ്കിങ് ഉയര്‍ത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് തുടക്കമിടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 10 ന് ആരംഭിക്കുന്ന യോഗത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളുടെ സിന്‍ഡിക്കറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കുസാറ്റ്, കെടിയു, മലയാളം, ന്യുവാല്‍സ് (നിയമം) സര്‍വകലാശാല പ്രതിനിധികളെ കാണും. ഗേഷണവിദ്യാര്ത്ഥികള് അനുഭവിക്കുന്ന മുഴുവന്‍ പ്രശ്നങ്ങലും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. കൂടാതെ ബിരുധ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ, പരീക്ഷാ നടത്തിപ്പ് തുടങ്ങിയവ പരിഷ്കരിക്കും.
സര്‍വകലാശാലകളുടെ പ്രൊ. ചാന്‍സലര്‍ കൂടിയായ മന്ത്രി ഓരോ സര്‍വകലാശാലകളിലെയും സിന്‍ഡിക്കറ്റ് അംഗങ്ങളെ പ്രത്യേകമായാണ് കാണുന്നത്. സിന്‍ഡിക്കറ്റ് അംഗങ്ങളുടെ യോഗ ശേഷം 25, 26 തീയതികളില്‍ സര്‍വകലാശാലകളിലെ അധ്യാപക, വിദ്യാര്‍ഥി, ജിവനക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. 26ന് രജിസ്ട്രാര്‍മാരുടെയും 27ന് വിസിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.