കൊച്ചി: നടന് ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ വസിയിലായിരുന്നു അന്ത്യം സംസ്കാരം പിന്നീട്. തമിഴ് ഹിന്ദി മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷത്തില്‍ തിളങ്ങി കോമഡി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ് കീഴടക്കിയ വ്യക്തിയാണ് ക്യാപ്റ്റന്‍ രാജു.
ഒട്ടെറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നത് പവനായി എന്ന കഥാപാത്രമായിരിക്കും. പവനായി ശവമായി എന്‍ വാചകം എന്നും മലയാളികള്‍ക്ക് മറക്കാനാകില്ല. തമാശ രൂപേണ എപ്പോഴും ഓര്‍ത്തെടുത്തു പറയുന്ന വാചകങ്ങളില്‍ ഒന്നായിരുന്നു അത്.
അഭിനേതാവ് മാത്രമല്ല, സംവിധായകനായും ക്യാപ്റ്റന്‍ രാജു തിളങ്ങിയിട്ടുണ്ട്. ഏത് വേഷമായാലും തനിമയോടും പൂര്‍ണ്ണമായും ചെയ്യാന്‍ അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.