തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഹസ്സനുമെതിരെ തുറന്നടിച്ച് മുന്‍മന്ത്രി ടിഎച്ച് മുസ്തഫ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരന് പടിയിറങ്ങാന്‍ ഗൂഡാലോചന നടത്തുന്നതില്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള എ ഗ്രൂപ്പാണെന്നാണ് ടിഎച്ച് മുസ്തഫയുടെ വാദം.
കേരള കോണ്‍ഗ്രസ് ബിയും സിഎംപിയും ഒഴികെ എല്ലാ ഘടകകക്ഷികളും എ ഗ്രുപ്പിന്റെ ഉപചാപത്തിന് കുട്ടു നിന്നെന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ ഉള്ളവര്‍ ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിക്കൊപ്പം ചെന്നിത്തലയും ഹസ്സനുമാണ് കരുണാകരനെ താഴെയിറക്കാന്‍ കൂട്ടുനിന്നതെന്നും കരുണാകരനെ താഴെ ഇറക്കാന്‍ കൂട്ട് നിന്നത് മുസ്തഫ പറഞ്ഞു.