കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികളെ പൂട്ടിയിടുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കളക്ടര്‍ പ്രശാന്ത് നായര്‍. ഏഴരക്ക് ഹോസ്റ്റലില്‍ കയറി വാതിലടച്ച് സാക്ഷയിടണമെന്നായിരുന്നു ഹോസ്റ്റലിലെ നിയമം. ഈ നിയമം സമരം ചെയത് പൊളിച്ചെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
സ്ത്രീ സുരക്ഷയില്‍ ആകുലപ്പെടുന്നവരെ പരിഹസിച്ചാണ് കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്. നമ്മുടെ സമൂഹത്തില്‍ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണുള്ളതെന്നും, പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വയ്ക്കുന്ന പോലെ സുരക്ഷിതമാക്കി സൂക്ഷിക്കലാണ് സത്രീസുരക്ഷയെന്ന് കരുതുന്നവരുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കോട്ടയം മെഡി. കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ സമരം ഒത്തുതീര്‍പ്പിലേയ്ക്ക് എത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ തിരികെ എത്തേണ്ട സമയം രാത്രി 9.30 ആയി നിജപ്പെടുത്തിയതോടെയാണിത്.