കൊച്ചി: കൊച്ചി നഗരം ഞെട്ടിക്കുന്ന വാര്ത്തയാടെയാണ് പുലര്‍ച്ച കണ്ടത്. നിസാര കാര്യത്തിന്റെ പേരില്‍ ഭാര്യയെ വെട്ടികൊന്നതിനു പിന്നാലെ കുറ്റബോധവുമായി ഭര്‍ത്താവ് സഞ്ജു എത്തി. ‘എനിക്ക് പറ്റിപ്പോയി… സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു…’ സഞ്ജു പറയുന്നു. ഒരു പ്രശ്നവും ഈ കുടുംബത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് കൊലപാതകം നടന്ന വീട് വാടകയ്ക്ക് എടുത്ത് കൊടുത്ത റഷീദിനു പറയാനുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനവും കൊലപാതകവും തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നും റഷീദ് പറഞ്ഞു.
സഞ്ജുവിന്റെ ഭാര്യയുടെ അമ്മയായ അഫ്സയ്ക്ക് വലിയ സ്നേഹമായിരുന്നു മരുമകനോട്. എന്ത് കാര്യവും മരുമകനോട് ചോദിച്ച് ചെയ്യുന്നതായിരുന്നു രീതി. ഷീബയുടെ സഹോദരന്റെ മകളുടെ വിവാഹം പോലും സഞ്ജു ഗള്‍ഫിലാണെന്ന് പറഞ്ഞ് നീട്ടി വെയ്ക്കാന്‍ അഫ്സ തയ്യാറായി. ഇതുപ്രകാരം സഞ്ജു ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന സമയത്താണ് വിവാഹം നടത്തിയത്. ഇത്രയേറെ സ്നേഹമായിരുന്നു സഞ്ജുവിനോട് ഈ കുടുംബത്തിനുണ്ടായിരുന്നത്. ആ അമ്മയ്ക്ക് പോലും സഞ്ജുവിന്റെ ഒരു സമയത്തെ കൈയബദ്ധത്തില്‍ വെട്ടേറ്റു. ഈ വിവാഹത്തിനിടയില്‍ വെച്ചാണ് റഷീദ് സഞ്ജുവിനെ പരിചയപ്പെടുന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് റഷീദ്, അഫ്സയ്ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കിയത്. അന്നു മുതല്‍ അഫ്സയെയും കുടുംബത്തെയും അടുത്ത് അറിയാമായിരുന്നു. ഒരു പ്രശ്നവും ആ വീട്ടുകാരെയോ സംബന്ധിച്ച് കേട്ടിട്ടില്ല. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടില്‍ നല്ല അഭിപ്രായയമായിരുന്നു എന്ന് റഷീദ് പറഞ്ഞു. സഞ്ജു ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സഞ്ജു നാട്ടില്‍ എത്തിയത്. അവസാനം ഇരുവരും കാറില്‍ ഒരുമിച്ചിരിക്കുന്നതാണ് കണ്ടത്.
വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ല. പിന്നെന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. കൊലപാതകം നടക്കുമ്പോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും ആലപ്പുഴയില്‍ അമ്മയെ അച്ഛന് വെട്ടിക്കൊന്നതറിയാതെ കഴിയുകയായിരുന്നു.