തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് വിഡി സതീശന് എംഎല്‍എ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായ വിതരണം ഒരു മാസമായിട്ടും പൂര്‍ത്തിയായിട്ടില്ലെന്നു കുറ്റപ്പെടുത്തിയ സതീശന് മുഖ്യമന്ത്രി വിദേശത്തായ ശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായെന്നും പറഞ്ഞു.
പ്രളയത്തിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് നടപടി ഇതുവരെയും തുടങ്ങിയിട്ടില്ല. ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലിക ഷെല്‍റ്ററുകളിലേക്ക് മാറ്റുന്നതിലും തീരുമാനമില്ല- സതീശന് പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ഭരണസ്തംഭനമാണ് സംസ്ഥാനത്തെന്നും തീരുമാനങ്ങളെടുക്കാന്‍ പോലും മന്ത്രിമാര്‍ക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.