തിരുവനന്തപുരം: ജോലി കഴിഞ്ഞു മടങ്ങവെ ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍. ഇ വാര്‍ത്ത സബ്എഡിറ്റര്‍ ശരത് എസ് എ-യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
വൈകുന്നേരം ഓഫീസില്‍ നിന്നും വരികയായിരുന്ന ശരത്തിനെ മദ്യപിച്ച് അതുവഴി വന്ന ചിലര്‍ ആക്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞപ്പോള്‍ പ്രതികരിച്ചതോടെയാണ് ആക്രമണത്തിന് തുനിഞ്ഞത്. ആദ്യം ബൈക്കിലെത്തിയ ആള് അഞ്ച് പേരെക്കൂടി വിളിച്ചു വരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിനീഷും തന്നെ മര്‍ദിച്ചവരില്‍ ഉള്‍പ്പെടുന്നതായി ശരത് കഴക്കൂട്ടം പോലീസില്‍ മൊഴി നല്കി. കൂടാതെ തന്റെ കൈവശമുണ്ടായിരുന്ന പണം വിനീഷ് പിടിച്ചുപറിച്ചതായും ശരത് പറഞ്ഞു. പരിക്കേറ്റ ഇയാളെ സി എസ് ഐ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കെസെടുത്തു.