തൃശൂര്‍: ചാലക്കുടി-പേട്ട ദേശീയപാതയില്‍ കാറില്‍ കൊണ്ടുപോയ ഒരു കിലോ സ്വര്‍ണം കവര്‍ന്നു. നെടുമ്പാശേരിയില്‍ നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്.
ചാലക്കുടി പേട്ട ദേശീയ പാതയില്‍ കവര്‍ച്ചാ സംഘത്തിന്റെ കാര്‍ സ്വര്‍ണമുള്ള കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമുള്ള കാര്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്തു. കാര്‍ പിന്നീട് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.