തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നു പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി ഞായറാഴ്ച സൗജന്യ പാസ്പോര്‍ട്ട് ക്യാമ്പ് നടത്തുന്നു. ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്പോര്‍ട്ട് ക്യാമ്പ് നടക്കുക.
പ്രളയത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഇവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ എത്താം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് റഫറന്‍സ് നമ്പര്‍ എടുത്ത ശേഷമാണ് സേവാ കേന്ദ്രത്തിലേക്ക് എത്തേണ്ടത് അധികൃതര്‍ അറിയിച്ചു. എല്ലാ ജില്ലാക്കാര്‍ക്കും ക്യാംമ്പില്‍ പങ്കെടുക്കാം.