അമ്പലപ്പുഴ: സഹോദരിമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു. കാക്കാഴം വെള്ളൂര്‍ വീട്ടില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സഫിയത്ത്(79), നീര്‍ക്കുന്നം ഒറ്റത്തെങ്ങില്‍ പരേതനായ അബ്ദുള്‍ ഹാമിദിന്റെ ഭാര്യ റുഖിയാത്ത് (73) എന്നിവരാണ് മരിച്ചത്. ഇരുവരും വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു.
ഇന്ന് രാവിലെ ഏഴോടെയാണ് സഫിയത്ത് മരണമടയുന്നത്. ഈ മരണ വിവരമറിഞ്ഞ് സഹോദരി റുഖിയാത്ത് ഉച്ചക്ക് ഒന്നരയോടെയും മരിച്ചു. സഫിയത്തിന്റെ മൃതദേഹം കാക്കാഴം മുഹിയിദീന്‍ ജുമാ മസ്ജിദിലും റുഖിയാത്തിന്റെ മൃതദേഹം നീര്‍ക്കുന്നം ഇജാബ മസ്ജിദ് ഖബറിടത്തിലും സംസ്കരിച്ചു.