തമിഴ്നാട്: പ്രളയ ദുരിതമനുഭവിക്കുന്ന അയല്‍സംസ്ഥാനത്തിന് കൈത്താങ്ങായി തമിഴ്നാട് സ്വദേശി പരമശിവം. തന്റെ വിവാഹച്ചെലവുകള്‍ ചുരുക്കി ബാക്കിവന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ചടങ്ങുകള്‍ ലളിതമാക്കി സ്വരൂപിച്ച 20,000 രൂപയാണ് നവകേരള സൃഷ്ടിക്കായി നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികാണ് പരമശിവം. തെങ്കാശിയിലെ കടയനല്ലൂരില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ വെച്ചാണ് നവദമ്പതികളായ പരമശിവവും ശിവരഞ്ജിനിയും സിപിഐഎം പത്തനംതിട്ട ജില്ലാ ഭാരവാഹികളുടെ കൈകളില്‍ പണം നല്‍കിയത്.