ആലുവ: മരിച്ചുപോയ കുഞ്ഞിന്റെ ഓര്‍മയ്ക്കായ് സൂക്ഷിച്ചുവച്ച ഒരു പവന്റെ സ്വര്‍ണ വള മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് സംഭാവന ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെഎ രമേശന്റെ സഹോദരിയുടെ മകള്‍ കെആര്‍ രമ്യയുടെ സ്മരണയ്ക്കായി അച്ഛന് കെഎസ് രാജഗോപാല്‍ സൂക്ഷിച്ചിരുന്ന എട്ടു ഗ്രാമിന്റെ വളയാണ് മന്ത്രി ഇ പി ജയരാജന് കൈമാറിയത്.
കഷ്ടതയനുഭവക്കുന്നവരെ സഹായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു തന്റെ മകളെന്നും അതിനാലാണ് പ്രളത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് ചെറിയൊരു കൈതാങ്ങായി രമ്യയുടെ വള നല്‍കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലും കുടുംബവും നേരിട്ടെത്തിയാണ് മന്ത്രിയെ വള ഏല്‍പ്പിച്ചത്.