തിരുവനന്തപുരം: പ്രളയാനന്തരം തകര്‍ന്ന കേരളത്തിനായ് വിദേശത്തു നിന്നും എത്തുന്ന ദുരിതാശ്വാസ സാധനങ്ങളൊന്നും വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ കെ വാസുകി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 8 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ബുധനാഴ്ച്ചവരെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 261.583 ടണ്‍ പ്രളയബാധിത മേഖലകളിലേക്ക് അയച്ചു. ശേഷിക്കുന്ന 79.21 ടണ്‍ സാധനങ്ങള്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ എത്തിയതാണ്. അവരെത്തി കൈപ്പറ്റുന്ന മുറയ്ക്ക് സാധനങ്ങള്‍ കൈമാറുമെന്ന് കലക്ടര്‍ പറഞ്ഞു.
വിദേശത്തുനിന്നും വലിയതോതില്‍ എത്തുന്ന സാധനങ്ങളെല്ലാം നഷ്ടപ്പെടാതെ സംരക്ഷിച്ച്് ലക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കസ്റ്റംസ് എസി ജി വിവേകാനന്ദ് പറഞ്ഞു. രക്കുകള്‍ കൈമാറുന്നതില്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് എസി അനില്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അനു എസ് നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.