മലപ്പുറം: പ്രളയക്കെടുതിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും തിളങ്ങിയതും മത്സ്യതൊഴിലാളികളായിരുന്നു. നന്മയുടെ മറ്റൊരു പ്രതീകം എന്നാണ് മലയാളക്കര അവരെ വിശേഷിപ്പിത്. ഇവരില്‍ ഏറ്റവും തിളങ്ങിയതും പേര് എടുത്ത് നെഞ്ചിലേറ്റിയതും പ്രളയത്തിലകപ്പെട്ടവര്‍ക്ക് മുതുക് ചവിട്ടു പടിയായി നല്കിയ ജൈസലായിരുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി ജൈസലിന് അഭിനന്ദനങ്ങളും സമ്മാനങ്ങളും നല്കി ആദരിക്കുകയാണ്.
ജെസലിന്റെ രക്ഷാപ്രവര്‍ത്തനം വാര്‍ത്തയായതോടെ മഹിന്ദ്രയും എറാം മോട്ടോഴ്സും ചേര്‍ന്ന് ജൈസലിന് പുതിയ മഹീന്ദ്ര കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ സുന്നി യുവജന സംഘം ജൈസലിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാനൊരുങ്ങുകയാണ്. ഇതോടെ കുഞ്ഞു നാള് മുതല്‍ കൂട്ടിവെച്ച ഒരുപിടി സ്വപ്നങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്.
‘സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. മാരുതി 800 കാര്‍ എന്റെ സ്വപ്നത്തില്‍ പോലും അപ്രാപ്യമായിരുന്നു. എന്റെ സ്വപ്നങ്ങള്‍ ഒരോന്നായി പൂവണിയുന്നത് വിശ്വസിക്കാനാകുന്നില്ല.’ ജൈസല്‍ പറയുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സംവിധായകന് വിനയന് എന്നിവരടക്കമുള്ളവര്‍ ജൈസലിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളിയായ ജൈസലും കുടുംബവും ഒറ്റമുറി ഷെഡിലായിരുന്നു താമസിച്ചിരുന്നത്.