തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമായ വള്ളത്തോള്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ എം മുകുന്ദന്. വള്ളത്തോള്‍ സാഹിത്യ സമിതിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
1,11,111 രൂപയും കീര്‍ത്തി ഫലകവുമടങ്ങുന്ന അവാര്‍ഡ് അടുത്തമാസം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മലയാളഭാഷയുടൈ ലാളിത്യവും മനോഹാരിതയും പ്രാദേശിക സംസ്കാരത്തിന്റെ സൗരഭ്യവും സര്ഗാത്മകപ്രതിഭയുടെ പ്രകാശവും ഒത്തുചേരുന്നതാണ് എം മുകുന്ദന്റെ കൃതികളെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
ക്ലാസിക്കല്‍ കൃതിയായ തുളസീദാസ രാമായണത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിലുള്ള മികവ് പരിഗണിച്ച് പ്രഭാവര്‍മ്മ, പി നാരായണക്കുറുപ്പ്, ആര് രാമചന്ദ്രന്‍നായര്‍, ഡോ. എ എം ഉണ്ണിക്കൃഷ്ണന്, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന് എന്നിവരടങ്ങിയതായിരുന്നു സമിതി. പ്രൊഫ. സി ജി രാജഗോപാലിന് പ്രത്യേക പുരസ്കാരം നല്‍കാനും സമിതി തീരുമാനിച്ചു.