കൊച്ചി > കായികലോകത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കായികതാരങ്ങള്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് മന്ത്രി ഇപി ജയരാജന്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യും. കീടാതെ എല്ലാ ജില്ലകളിലും ഫുട്ബോള്‍ പരിശീന കേന്ദ്രങ്ങളും ആരംഭിക്കും.2020 ഒളിംപിക്സില്‍ കേരളത്തിന് മെഡലുകള്‍ സ്വന്തമാക്കുവാന്‍ കഴിയുന്ന വിധത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരികയാണ്.
പ്രളയത്തെതുടര്ന്നാണ് ഇക്കാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ നീണ്ടുപോയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്ട്സ് സ്കൂളുകളുടെ പ്രവര്‍ത്തനവും സജീവമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ട് സ്കൂളുകളിലെ ഹോസ്റ്റലുകളില്‍ മികച്ച ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ഓപ്പറേഷന് ഒളിമ്പ്യ ഏന്ന പേരില്‍ ആരംഭിച്ച കായിക താരങ്ങള്‍ക്കുള്ള പരിശീലന പരിപാടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തുമെന്നും ഇതിനാവശ്യമായ ചെലവ് സ്പോര്‍ട്സ് വകുപ്പ് വഹിക്കുമെന്നും മന്തി ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു