തൃശ്ശൂര്‍: തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനക്കെതിരെ ടയര്‍ ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ച് തൃശ്ശൂരിലെ കോലഴി സിപിഎം ബ്രാഞ്ച് കമ്മിറ്റി. വിജയികള്‍ക്ക് പെട്രോളും ഡീസലുമായിരുന്നു സമ്മാനം. കോലഴി തിരൂര്‍ റോഡിലായിരുന്നു മത്സരം. ഒരു രൂപയാണ് മത്സരഫീസ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേര് മത്സരത്തിനെത്തി. അന്തം വിട്ട് നോക്കി നിന്ന ആളുകള്‍ക്കിടയിലൂടെയാണ് മത്സരാര്‍ത്ഥികള്‍ ‘ടയറുമായി മുന്നേറിയത്. ചിലര്‍ക്ക് ഇടയ്ക്ക് അടിതെറ്റി.
ഒന്നാം സ്ഥാനത്തെത്തിയവര്‍ക്ക് ഒന്നരലിറ്റര്‍ പെട്രോളും ഒരു ലിറ്റര്‍ ഡീസലും ആയിരുന്നു സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളും അര ലിറ്റര്‍ ഡീസലും സമ്മാനിച്ചു.