തിരുവന്തപുരം: പ്രളയാനന്തരം ചില പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നചൂട് ഈ മാസം 17 വരെ തുടര്‍ന്നേക്കും.18ന് ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും മിതമായ മഴയുണ്ടാവാനും സാധ്യത.
ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവന്തപുരം എന്നിവിടങ്ങളിലാണ് താപനിലയില്‍ വര്‍ദ്ധനവുണ്ടായത്. ഇത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിരുന്നു. കാറ്റിന്റെ സ്വഭാവം മാറിയതും മഴ തീരെ കുറഞ്ഞതുമാണ് ഉയര്‍ന്ന ചൂടിന് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു. ദീര്‍ഘകാല ശരാശരിയില്‍ നിന്ന് രണ്ട് ഡിഗ്രിയില്‍ കൂടുതല്‍ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്.
സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, അഞ്ച് മില്ലി മീറ്ററാണ് പെയ്തത്. 94 ശതമാനം മഴ ഈ ദിവസങ്ങളില്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മാത്രം കണക്കെടുത്താല്‍ 96 ശതമാനമാണ് കുറവ്.തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും അതിന്റെ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയില്ല.