കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തുന്ന കന്യാസ്ത്രീകളടെ സമരത്തിന് പിന്തുണ നല്കി നടി പാര്‍വ്വതിയും രംഗത്ത്. വായ മൂടെടാ പിസി ക്യാംപെയ്ന് ഏറ്റെടുത്തു കൊണ്ടായിരുന്നു താരത്തിന്റെ ഐക്യദാര്‍ഢ്യം.
വായ മൂടെടാ പിസി ക്യാംപെയ്നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി അഭിപ്രായം രേഖപ്പെടുത്തിയത്. കന്യാസ്ത്രീകളുടെ പോരാട്ടവീര്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി കുറിച്ചു.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒറ്റ പരാമര്‍ശം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഒരു വില്ലന്‍ പരിവേഷത്തിലെത്തി പിസിയ്ക്ക്.
Proud of this campaign! #pottymouthpc Enough of this man’s DISGUSTING WORD VOMIT #VaayaMoodalCampaign #VaayaMoodedaPC
Saluting our sister and her bravery! #speakup #nofear pic.twitter.com/H3w2WCmiLA— Parvathy Thiruvothu (@parvatweets) September 11, 2018