കോഴിക്കോട്: പ്രളയാനന്തരം കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന എലിപ്പനി പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദം.ഇതര വൈദ്യശാസ്ത്രങ്ങളെക്കുറിച്ച് സാമാന്യ വിവരം പോലുമില്ലാത്തവര്‍ ഹോമിയോപ്പതി ചികിത്സയ്ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തിവരികയാണെന്നു ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷനും ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പതിക് കേരളയും ആരോപിച്ചു.
പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ ഹോമിയോ വൈദ്യശാസ്ത്രം സജ്ജമാണ്. വൈദ്യശാസ്ത്രത്തില്‍ അലോപ്പതി ചികിത്സാ സമ്പ്രദായത്തിന് ഉള്ള പ്രാധാന്യം ഹോമിയോപ്പതിക്കുമുണ്ട്. എന്നിരുന്നാലുംകൂടുതല്പേരും ചികിത്സയ്ക്കായ് ആശ്രയിക്കുന്നത് അലോപ്പതിയെയാണ്. ഹോമിയോപ്പതിക്കെതിരെ വ്യാജപ്രചരണം നടത്തിവരുന്ന ഐഎംഎ നേതാക്കള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷനും ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പതിക് കേരളയും കൂട്ടിച്ചേര്‍ത്തു.