കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കന്യാസ്ത്രികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംവിധായകന് മേജര്‍ രവി.ഫ്രാങ്കോ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ടെങ്കില്‍ അതില്‍ നിയമപരമായ നടപടി എടുക്കേണ്ടതാണെന്ന് മേജര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. ഇതുപോലുള്ള അക്രമങ്ങള്‍ക്ക് സംഘടനകളുടെ ബലം പിടിച്ചുകൊണ്ട് പിന്തുണയ്ക്കാന്‍ പറ്റില്ല. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയുമായാണ് താനെത്തിയിരിക്കുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി.
മേജര്‍ രവിയുടെ വാക്കുകള്‍ ‘ ഇവിടെ നടക്കുന്നത് ധാര്‍മികമായിട്ടുള്ള സമരമാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. അറസ്റ്റ് വൈകുമ്പോള്‍ സമരം ചെയ്യുന്ന സ്ത്രീസമൂഹത്തെ പിന്തുണയ്ക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. പരാതി കൊടുത്തെങ്കിലും അന്വേഷണം നടക്കുന്നതല്ലാതെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതുപോലുള്ള അക്രമങ്ങള്‍ക്ക് സംഘടനകളുടെ ബലം പിടിച്ചുകൊണ്ട് പിന്തുണയ്ക്കാന്‍ പറ്റില്ല. ഇതുപോലെ ഒരു ആരോപണത്തിന്റെ പുറത്താണ് ദിലീപിനെയും അറസ്റ്റ് ചെയ്തത്. അന്ന് അമ്മ യുടെ അന്വേഷണം കഴിഞ്ഞിട്ട് മതി നടപടിയെന്ന് ആരും പറഞ്ഞിട്ടില്ല. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയുമായാണ് ഞാനും എന്റെ ഗ്രൂപ്പും ഇവിടെ എത്തിയിരിക്കുന്നത്.
കന്യാസ്ത്രീകളുടെ സമരത്തിന് പൊതുസമൂഹം പിന്തുണ നല്‍കണം. ബിഷപ്പിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീപാര്‍ട്ടികളെ അപലപിക്കുകയാണ്. കുറ്റം ചെയ്യുന്നവരെ മാറ്റിനിര്‍ത്തണം. പത്തുവോട്ടിനു വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ കുറ്റവാളികളെ രക്ഷിക്കുമ്പോള്‍ അവര്‍ക്ക് ആയിരത്തോളം വോട്ടുകളാണ് നഷ്ടമാകുന്നത്. പൊതുസമൂഹം ഈ സമരത്തെ പിന്തുണയ്ക്കണം. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിച്ചേ പറ്റൂ. ഫ്രാങ്കോ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ടെങ്കില്‍ അതില്‍ നിയമപരമായ നടപടി എടുക്കേണ്ടതാണ്. അത് നിയമപരമായി പോകണം. അഭയ കേസും ഇങ്ങനെ തന്നെ ആയിരുന്നല്ലോയെന്നും 26 വര്‍ഷമായിട്ടും ഒന്നും നടന്നില്ല. ഇത്തരം കാര്യങ്ങള്‍ ഇനിയും സമൂഹം വെച്ചു പൊറുപ്പിക്കാന്‍ പാടുള്ളതല്ല.
ബിഷ്പ്പിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രികള്‍ വ്യക്തമാക്കിയുന്നു. അതോടൊപ്പം പി സി ജോര്‍ജിന്റെ മോശമായ പരാമര്‍ശത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും കന്യാസ്ത്രികളെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ അനുപമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജലന്ധര്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ടീയസാമൂഹ്യ സംഘടനകള്‍ രംഗത്തു വരുന്നുണ്ട്. രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകള്‍ക്ക് ഒപ്പമെന്നാണ് നിരണം ഭദ്രാസിധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കി.