കോട്ടയ്ക്കല്‍: കോഴിവില കുറഞ്ഞിട്ടും ഒരുദിവസം എട്ടുലക്ഷം കിലോയുടെ കുറവാണ്
വില്പനയില് ഉള്ളത്. ഒരു ദിവസം 26 ലക്ഷം കിലോ വില്പനയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 18 ലക്ഷം കിലോ മാത്രമാണ് വില്പന. ഉത്പാദകര്‍ പറയുന്നത് വരുന്ന ഒരുമാസത്തേക്ക് കോഴിവില കൂടാന്‍ സാധ്യതയില്ലെന്നാണ്. പ്രളയക്കെടുതിയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന കോഴിയുടെ വരവ് മുമ്പത്തേക്കാള്‍ കൂടിയതുമാണ് ഈ മേഖലയിലുള്ളവര്‍ വിലയിടിവിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തമിഴ്നാട്ടില്‍നിന്നും ആന്ധ്രപ്രേദശില്നിന്നും കോഴി എത്തുന്നത് ജിഎസ്ടി നിലവില്‍ വന്നതിനുശേഷം കൂടി. പരിശോധനകളൊന്നുമില്ലാതെ വന്‍തോതില്‍ കോഴി വന്നുതുടങ്ങിയതോടെ വില കുറയുകയും അതേസമയം പരിശോധനകള്‍ ഫലപ്രദമായി നടക്കാത്തതിനാല്‍ മോശം കോഴികള്‍ കേരളത്തിലെത്തുകയും ചെയ്യുന്നുണ്ട്. പ്രളയക്കെടുതിമൂലം കോഴി ഉത്പാദത്തില്‍ സംസ്ഥാനത്ത് 50 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. പൗള്‍ട്രി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീന് പ്രളയം ഇവിടുത്തെ ഉത്പാദനത്തെ സാരമായി ബാധിച്ചതായി പറയുഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി 85 ശതമാനം ഉത്പാദനമുണ്ടായിരുന്നിടത്ത് 35 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിട്ടുള്ളത്. 110 രൂപയുണ്ടായിരുന്ന കോഴിയുടെ വില ഇപ്പോള്‍ 75- 80 വരെയാണ്. കോഴിയിറച്ചിക്ക് 120-140 വരെയാണ് ഇപ്പോഴത്തെ വില. 80-85 രൂപ വരെ ചെലവ് വരുന്ന കോഴികള്‍ 53 – 55 രൂപ നിരക്കിലാണ് ഇപ്പോള്‍ നല്‍കേണ്ടിവരുന്നത്. ഇത് സംസ്ഥാനത്തെ ഫാം ഉത്പാദകര്‍ക്ക് ഉത്പാദച്ചെലവില്‍ 15 രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.