തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം തകര്‍ത്തെറിഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കും അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഉള്‍പ്പെടെ 48 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് അരി ലഭിക്കുക. നിലവില്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ എല്ലാ കാര്‍ഡുടമകള്‍ക്കും ഈ മാസം 15 വരെ 5 കിലോ അരി സൗജന്യമായി നല്‍കുന്നുണ്ട്. ഇതുകൂടാതെ ക്യാമ്പുകളില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് 22 ആവശ്യസാധനങ്ങളടങ്ങിയ സൗജന്യ കിറ്റുകളും വിതരണം ചെയ്തു.
അരി ലഭ്യതയ്ക്കനുസരിച്ച് വിതരണം അടുത്തമാസവും തുടരാനാണ് ഭക്ഷ്യ വകുപ്പിന്റെ ശ്രമം. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യാനുസരണം കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം 89540 ടണ്‍ അരി അനുവദിക്കുകയായിരുന്നു. ഇതിന്റെ വില കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ 225 കോടിയോളം രൂപ ഈ ഇനത്തില്‍ നല്‍കേണ്ടി വരും. ഈ ആഴ്ച തന്നെ അരി വിതരണം ആരംഭിക്കും