കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പും പോലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്. ഡിജിപിക്ക് നാണമില്ലേ എന്നും കെമാല്‍ പാഷ ചോദിച്ചു.
ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുകയാണ്. പിന്തുണയുമായി വൈദികരും ബിഷപ്പുമാരും സമരവേദിയിലെത്തുന്നുണ്ട്. എന്നാല്‍ ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഡിജിപി പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിട്ടില്ല. അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.