വയനാട്: പ്രളയക്കെടുതിയില്‍ വീട് തകര്‍ന്നവര്‍ക്കായി പതിനായിരം രൂപയ്ക്ക് താത്കാലികമായി വീടൊരുങ്ങുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹോദരനുമായ ഫാദര്‍ ജോര്‍ജ് കണ്ണന്താനമാണ് വീടൊരുക്കുന്നത്. മറ്റൊരു വീട് പണിതുയര്‍ത്തും വരെ സുരക്ഷിതമായി തങ്ങാനുള്ള അവസരമാണ് അദ്ദേഹം ഒരുക്കുന്നത്.
മന്ത്രി കണ്ണന്താനമാണ് വീടിന്റെ കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. വയനാട്ടില്‍ ഇത്തരത്തിലുള്ള 620 താത്കാലിക വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. ഇരുമ്പ് കുഴലുകളില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഇത്തരത്തിലുള്ള വീട് നിര്‍മ്മിക്കാന്‍ ഒരു ദിവസം മതിയാവും.
2015ല്‍ നേപ്പാളില്‍ ഭൂകമ്പമുണ്ടായപ്പോഴും ഫാദര്‍ ജോര്‍ജ് കണ്ണന്താനം 600 വീടുകള്‍ അവിടെ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഈ വീടുകള്‍ താത്കാലികമായിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും നേപ്പാളില്‍ ദീര്‍ഘനാളത്തെ താമസത്തിനായി ഉപയോഗിക്കാനായെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു