കാസര്‍കോട്: ദളിത് വിദ്യാര്‍ത്ഥിയ്ക്ക് പിന്തുണ നല്കി കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പ്രതികാര നടപടി. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍ ഡോ. പ്രസാദ് പന്ന്യനെതിരെയാണ് നടപടി. തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയായിരുന്നു. ഹോസ്റ്റലിലെ അഗ്നിശമന ഉപകരണത്തിന്റെ ഗ്ലാസ് പൊട്ടിച്ചു എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ എതിര്‍ത്താണ് പ്രസാദ് കുറിപ്പ് പങ്കുവെച്ചത്. തുടര്‍ന്നാണ് അദ്ദേഹത്തെ ഉന്നതര്‍ സസ്പെന്റ് ചെയ്തത്.
ദളിത് ഗവേഷക വിദ്യാര്‍ത്ഥിയും, ഹെദരാബാദ് സര്‍വകാലശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹപാഠിയുമായ ജി നാഗരാജുവാണ് ഹോസ്റ്റലിലെ അഗ്നിശമന ഉപകരണത്തിന്റെ ഗ്ലാസ് പൊട്ടിച്ചത്. തുടര്‍ന്ന് സര്‍വകലാശാലയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
200 രൂപ മാത്രം വിലവരുന്ന ഗ്ലാസ് പൊട്ടിച്ചതിന് ഇത്ര കടുത്ത ശിക്ഷ നല്‍കിയതിനെ വിമര്‍ശിച്ചാണ് പ്രസാദ് പന്ന്യന്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടത്. കഴിഞ്ഞ മാസം ഇട്ട പോസ്റ് സര്‍വകലാശാല ചട്ടത്തിന് എതിരാണെന്ന് കാണിച്ചാണ് സസ്പെന്ഷന് നടപടി. പ്രസാദ് പന്ന്യനെതിരെ അന്വേഷണം നടത്തുമെന്നും ഉത്തരവില്‍ ഉണ്ട്. നടപടി സര്‍വ്വകലാശാല അധികൃതരുടെ പ്രതികാര നടപടി ആണെന്നാണ് വിമര്‍ശനം.