തിരുവനന്തപുരം: ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വരും. ഇതോടെ തിരക്കു കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ ബസുകള്‍ നിരത്തിലുണ്ടാകുമെന്നും തിരക്കു കുറഞ്ഞ ഉച്ചസമയത്തു ബസുകള്‍ കുറയുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ഇരട്ട ഡ്യൂട്ടി ആനുകൂല്യം ലഭിക്കാനായി തിരക്കു കുറഞ്ഞ സമയത്തു ബസുകള്‍ വെറുതെ ഓടിച്ചിരുന്നത് ഒഴിവാക്കും. വരുമാനം കൂടിയ ബസുകളില്‍ ഉച്ചയ്ക്കു ജീവനക്കാര്‍ മാറുന്ന വിധത്തില്‍ ഡ്യൂട്ടി ക്രമീകരിക്കും. ദീര്‍ഘദൂര ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഈ മാസം ഒന്നുമുതല്‍ നടപ്പിലാക്കിയിട്ടുണ്ട്.