കൊച്ചി: അപകടം തനിയ്ക്കു നേരെയുണ്ടായ ആക്രമണമാണെന്ന ഹനാന്റെ ആരോപണങ്ങള്‍ തീര്‍ത്തും നിഷേധിച്ച് ഡ്രൈവര്‍ ജിതേഷ്. അപകടം ഡ്രൈവര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും, മൊഴികള്‍ മാറ്റി മാറ്റി പറയുന്നുവെന്നാണ് ഹനാന് ആരോപിച്ചത്. എന്നാല്‍ ഇതു തീര്‍ത്തും തെറ്റാണെന്ന് ജിതേഷ് പ്രതികരിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടായിരുന്നു ജിതേഷിന്റെ പ്രതികരണം.
അപകടം നടന്ന വണ്ടി തന്റെ സ്വന്തം ആയിരുന്നുവെന്നും, ഹനാന് ഒരു സഹായം ആകുമെന്ന് കരുതിയാണ് കൂട്ടിനു പോയത് അതിങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും ജിതേഷ് പറഞ്ഞു. ഹനാന്റെ സുഹൃത്തിന്റെ സഹോദരനാണ് ജിതേഷ്. ഹനാനും സുഹൃത്തും ഒരുമ്മിച്ചാണ് ഇവന്റ് മാനേജ്മെന്റ് ചെയ്തിരുന്നത്. സഹോദരി പറഞ്ഞിട്ടാണ് ഹനാനു നിരവധി ഉദ്ഘാടനങ്ങള്‍ക്കായി കൂട്ടുപോകുന്നത്. ആദ്യമായിട്ടാണ് ഹനാനെ കാണുന്നതെന്ന്. തിരുവനന്തപുരത്തും വര്‍ക്കലയിലേയും പരിപാടി കഴിഞ്ഞ് വിശ്രമമില്ലാതെ കോഴിക്കോാട്ടേക്ക് പോകുകുയായിരുന്നു.
തിരികെ കൊടുങ്ങല്ലൂരില്‍ എത്തിയപ്പോള്‍ ക്ഷീണം കാരണം തനിക്ക് ഉറക്കം വന്നു. തുടര്‍ന്ന് ഹനാന്റെ സമ്മതത്തോടെ താന്‍ വണ്ടിയില്‍ കിടന്നുറങ്ങി. പുറകിലത്തെ സീറ്റിലായി ഹനാനും ഉറങ്ങി. പിന്നീട് രാവിലെയാണ് യാത്ര തുടങ്ങിയത്. അല്പദൂരം മുന്നോട്ടു നീങ്ങിയപ്പോള്‍ ഒരാള്‍ വണ്ടിക്ക് വട്ടം ചാടുകയായിരുന്നു. അയാളെ രക്ഷിക്കാനായി വണ്ടി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്നും ജിതേഷ് വ്യക്തമാക്കി.
സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന ഹനാന് ഉയര്‍ന്നുപൊങ്ങി താഴെ വീഴുകയായിരുന്നു. പിന്നാലെ അതുവഴി എത്തിയ ആംബുലന്‍സില്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വരെ ഹനാനൊപ്പം ആശുപത്രിയില്‍ കൂട്ടു നിന്നത് ജിതേഷായിരുന്നു. ഹനാന്റെ ബാപ്പ കൂട്ടിന് എത്തിയതോടെയാണ് തിരികെ പോന്നതെന്നും ജിതേഷ് വ്യക്തമാക്കി.