കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കണ്ടേയ്ക്കും. പരാതി നല്കി 71 ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പരസ്യ പ്രതിഷേധത്തിനു ധര്‍ണയ്ക്കും ഇറങ്ങിയ സാഹചര്യത്തിലാണ് ഇരയായ കന്യാസ്ത്രീ കൂടികാഴ്ചയ്ക്കൊരുങ്ങുന്നത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിലാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്. കുറവിലങ്ങാട് മഠത്തില്‍നിന്നുള്ള കന്യാസ്ത്രീകളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.
നീതി നിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും കന്യാസ്ത്രീകള്‍ ആരോപിച്ചു. ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുന്നു.