മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം 130 ജംഗ്ഷന് ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുകളുണ്ട്. കൊലപ്പെടുത്തിയ ശേഷം ബസിനയില് കൊണ്ടുവന്നിട്ടതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസിന് താഴെയാണ് മൃതദേഹം കണ്ടത്. മാറാടി പൊട്ടേ കണ്ടത്തില്‍ ഫക്കീര്‍ റാവുത്തറുടെ മകന് പിപി അഷറഫാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 4 ന് ബസ് പരിശോധനക്കെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. വയറിന്റെ വലത് ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മത്സ്യ വില്പനയും ആക്രി വ്യാപാരവും ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഉത്സവപ്പറമ്പുകളിലും പൊതുപരിപാടികളിലും റോഡില്‍ വലിയ ചിത്രങ്ങള്‍ വരച്ചും ഇയാള്‍ പണം സമ്പാദിച്ചിരുന്നു. സംഭവസ്ഥലത്ത് മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്, സിഐ ജയകുമാര്‍.സി എന്നിവരെത്തി അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭാര്യ: സെല്‍മ , മക്കള്‍ ബിസ്മി, ജുമൈല.