വടകര: ചെറിയ കുഞ്ഞുങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതും ജീവന് കാത്തു സൂക്ഷിക്കുന്നതും വാര്‍ത്തകളിലും മറ്റും നിറയാറുണ്ട്. അത്തരത്തിലൊരു ധീരതയാണ് വടകരയില്‍ നിന്നും വരുന്നത്. എതിര്‍പ്പുകളെയെല്ലാം മറികടന്ന് കിണറ്റിലേയ്ക്ക് എടുത്തു ചാടി നഴ്സറിയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ രക്ഷിച്ച് കൈയ്യടി നേടുകയാണ് നാലം ക്ലാസ് വിദ്യാര്‍ത്ഥി. പാടത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയാിരുന്നു അലന്. പെട്ടെന്നാണ് സമീപത്തു നിന്നും ഉച്ചത്തില്‍ കരച്ചില് കേട്ടത്.
ഉടനെ അലന് അവിടേയ്ക്ക് ഓടിയെത്തി. നോക്കിയപ്പോള്‍ അഞ്ചുവയസുകാരിയായ ആര്യ കിണറ്റില്‍ വീണ് വെള്ളത്തില്‍ പിടയുകയായിരുന്നു. കൂടി നിന്നവരെല്ലാം എതിര്‍ത്തിട്ടും അലന് കിണറ്റിലേയ്ക്ക് എടുത്തു ചാടി ആര്യയെ കരപ്പറ്റിക്കുകയായിരുന്നു. നാലു മീറ്ററോളം വെള്ളമുള്ള കിണറ്റിലേയ്ക്കാണ് സ്വന്തം ജീവന് പണയംവെച്ചും അലന് എടുത്തു ചാടിയത്.
ഫുട്ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സ്ലിങ്ങിട്ട് അലന്റെ വലത് കൈ കെട്ടിയിരുന്നു. ഈ വേദന വകവയ്ക്കാതെയാണ് അലന് വെള്ളത്തില്‍ മുങ്ങിയെ ആര്യയെ രക്ഷിച്ചത്. പുതുപ്പണം നോര്‍ത്ത് എസ്ബി സ്കൂളിലെ നഴ്സറി വിദ്യാര്‍ത്ഥിനിയാണ് ആര്യ. പുതുപ്പണം ചീനംവീട് യുപി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അലന്. ചീനംവീട് യുപിസ്കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് അലനെ അനുമോദിച്ചു. അതേസമയം കോട്ടക്കടവിലെ പൗരാവലിയും അലനെ അനുമോദിക്കുന്നുണ്ട്.