ജീവനക്കാരുടെ നിയമന കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ്. പിഎസ്സി നിര്‍ദേശിച്ച 209 ക്ലര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെ.എസ്.ആര്.ടി.സി നിലപാട് ഹൈക്കോടതി ശരിവെച്ചു.
കെഎസ്ആര്‍ടിസി യിലെ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവ്. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിലവില്‍ ഈ തസ്തികയില്‍ ജീവനക്കാരെ ആവശ്യമില്ലെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. വേണ്ടാത്ത ജീവനക്കാരെ നിര്‍ബന്ധിച്ച് നിയമിക്കേണ്ടതില്ലെന്ന കോടതി വ്യക്തമാക്കി.
പകരം റാങ്ക് ലിസ്റ്റിലുള്ളവരെ മറ്റ് വകുപ്പുകളില്‍ നിയമിക്കാമെന്നും കോടതി നിര്‍ദേശം നല്കി. എന്നാല്‍ ഭാവിയില്‍ ഒഴിവുണ്ടാകുമ്പോള്‍ താല്‍ക്കാലിക നിയമനം പാടില്ലെന്ന് കെഎസ്ആര്‍ടിസിക്കും കോടതി നിര്‍ദേശം നല്കി.