പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ ക്കെതിരായുള്ള യുവതിയുടെ പരാതിയില്‍ വീണ്ടും പ്രതികരണവുമായി പികെ ശശി രംഗത്ത്. പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ശശി പാലക്കാട്ട് പറഞ്ഞു. പരാതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്കകത്തുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്തേ പറയൂ എന്ന് ശശി മറുപടി പറഞ്ഞു.
‘പാര്‍ട്ടിയെ സംബന്ധിച്ച് വലിയവനായാലും ചെറിയവനായാലും ആരെക്കുറിച്ചും പരാതി ലഭിച്ചാല്‍ അത് കൈകാര്യം ചെയ്യാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. ഞാന്‍ ഇവിടുത്തെ എംഎല്‍എയാണ്. എന്റെ ചെറുതല്ലാത്ത പൊതുജീവിതം എല്ലാവര്ക്കു അറിയാം.
പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. പരാതി എനിക്കെതിരെ ആണെങ്കില്‍ അത് നേരിടാനുള്ള നല്ല കമ്മ്യൂണിസ്റ്റ് ആര്‍ജവവും ആരോഗ്യവും എനിക്കുണ്ട്. നല്ല പൊതു പ്രവര്ത്തകന് ആണെന്ന് ഞാന്‍ കാണിച്ചു തന്നിട്ടുണ്ട്.
എനിക്ക് ആരോടും പ്രതിഷേധമില്ല. എന്നെ അറിയാവുന്ന ആളുകള്‍ക്ക് എന്റെ പൊതുജീവിതം നന്നായിട്ട് അറിയാം. യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പേര് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല. ഞാന്‍ തെറ്റായ രീതിയില്‍ സഞ്ചരിച്ചിട്ടില്ല.