കൊച്ചി: നടന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.
ശേഷമാണ് താരം ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിറഞ്ഞത്. നിരവധി പേരാണ് ഈ തീരുമാനത്തെ പ്രതികൂലിച്ച് രംഗത്തെത്തിയത്. ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മോഹന്‍ലാല്‍ മാത്രമല്ല, മറ്റുപലരും ഒപ്പമുണ്ടാകണമെന്ന താല്പര്യമുണ്ട്.
മോഹന്‍ലാല്‍ പിതാവിന്റെ പേരില്‍ ആരംഭിച്ച ട്രസ്റ്റ് സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായത് അംഗീകാരമായി കാണുന്നു. ബിജെപിയോട് അടുക്കാന്‍ താല്പര്യമുള്ള നിരവധിപേര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്ട്ടികളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.