തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെല്ലിമൂട് സ്വദേശി ബിജുവിനെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂള്‍ കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും പിന്നീട് വശീകരിച്ച് ലോഡ്ജ് മുറികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഓട്ടോയിലുമായി ഇയാള്‍ ലൈംഗീക ചൂഷണത്തിന് പെണ്‍കുട്ടികളെ ഇരയാക്കിയതായാണ് പോലീസ് പറയുന്നത്.
ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ സമാനരീതിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്.