തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷന് പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കു പോലും പ്രയോജനമില്ലാത്ത കമ്മീഷനെ ഉടനടി പിരിച്ചുവിടണം. ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന് വെറും നോക്കുകുത്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ ശശിയെ പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും ഉരുക്കുകോട്ട പോലെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് ലഭിച്ച പരാതി പോലീസിന് കൈമാറി പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ഇനിയും അമാന്തിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വരുമെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.