കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ അടയ്ക്ക പറിക്കുന്നതിനിടെ ഇരുമ്പുകോണി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. ഇടിക്കുഴി മുകളേല്‍ ഷിബു (41) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.