തിരുവനന്തപുരം: സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി വനിതാ കമ്മിഷനില്‍. സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ തന്നില്‍ നിന്നും അദ്ദേഹത്തിന്റെ മാതാവും സഹോദരിയും അകറ്റി നിറുത്തുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കമ്മീഷന് കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശിച്ചു.
ഭര്‍ത്താവിന്റെ ആദ്യ വിവാഹം മറച്ചുവച്ചിട്ടാണ് താനുമായുള്ള വിവാഹം നടത്തിയത്. കുടുംബാംഗങ്ങളുടെ സമീപനം കാരണമാണ് ആദ്യത്തേത് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന് പിന്നീടാണ് അറിഞ്ഞത്. ഹൈദരാബാദിലാണ് ഭര്‍ത്താവിന് ജോലി. അവിടെ അവിവാഹിതയായ സഹോദരിക്കൊപ്പമാണ് ഭര്‍ത്താവ് കഴിയുന്നതെന്നും യുവതി കമ്മിഷനോട് വിശദീകരിച്ചു.
അതേസമയം, അമ്മയുടേയും സഹോദരിയുടേയും സമീപനം കാരണം രണ്ട് യുവതികള്‍ കുഴപ്പത്തിലായെന്ന നിഗമനത്തിലാണ് വനിതാ കമ്മിഷന്. അടുത്ത സിറ്റിംഗില്‍ ആരോപണ വിധേയനെ വിളിച്ചു വരുത്താനും പരിഹാരമുണ്ടാക്കാനും തൈയ്ക്കാട് റസ്റ്റ്ഹൗസില്‍ നടന്ന അദാലത്തില്‍ തീരുമാനമായി.