തിരുവനന്തപുരം: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നല്കാന് ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നും ചെന്നിത്തല.
സഹായം നല്‍കിയവരുടെ പേര് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുക്കാന്‍ മുന്‍ഗണന നല്‍കണമെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.