തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ടി പ്രത്യേക വായ്പയും ഇളവുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രഖ്യാപിച്ചു.
ഈ വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വരെ വായ്പായി ലഭിക്കും.
വായ്പക്ക് 8.45 ശതമാനമാണ് പലിശ. ഇതിനുള്ള അവസാന തീയതി നവംബര്‍ 30നാണ്. അതിനു ശേഷം ഈ ഇളവുകള്‍ ലഭ്യമാകില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.