ഇടുക്കി: പ്രളയമൊഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാകാതെ ഇടുക്കിയിലെ റോഡുകള്‍. തകര്‍ന്ന റോഡുകളിലൂടെ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല. റോഡ് പുനര്‍ നിര്‍മാണത്തിന്
പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെയുണ്ടായ വിവിധ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഇടുക്കിയിലെ റോഡുകള്‍ നാമാവശേഷമാക്കി. ഡാമുകള്‍ തുറന്ന് പുഴകളില്‍ വെള്ളം ഉയര്‍ന്നതോടെ പലയിടത്തും റോഡ് ഒലിച്ചുപോയി. പെരിയവാര പാലം തകര്‍ന്നതിനാല്‍ മൂന്നാറില്‍ നിന്ന് മറയൂരിലേക്കുള്ള കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. അടിമാലി- മൂന്നാര്‍, അടിമാലി- കുമളി ദേശീയപാതകളില്‍ രണ്ടാഴ്ചകൊണ്ട് സാധ്യമായത് ഒരുവരി ഗതാഗതം മാത്രം.
പഞ്ചായത്ത് റോഡുകളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടത്തും റോഡിരുന്ന പ്രദേശം തന്നെ ഇന്നില്ല. പഞ്ചായത്ത് റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സഹായം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാണെന്നും പാതകളെല്ലാം വൈകാതെ ഗതാഗത യോഗ്യമാകുമെന്നുമാണ് ജില്ലഭരണകൂടത്തിന്റെ നിലപാട്.