തിരുവനന്തപുരം: ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഗുരുവായൂര്‍- തൃശൂര്‍, കൊല്ലം- പുനലൂര്‍, എറണാകുളം- കായംകുളം എന്നിവ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റെയില്‍വേ പൂര്‍ണമായി റദ്ദാക്കിയത്.
നാലു പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദു ചെയ്തതായും റെയില്‍വേ അറിയിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നാണു സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണു റെയില്‍വേ നല്കുന്ന വിശദീകരണം.