തിരുവനന്തപുരം: പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ . പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് മൂന്ന് പേര് മരിച്ചു. കോഴിക്കോട് രണ്ടുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് മരിച്ചത് . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരില്‍ രണ്ട് പേര്.